ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/quOALFYR4GpxvyPBaUpL.jpg)
പാലക്കാട്:പാലക്കാട് സ്വദേശി ജിഥിൻ ഡി നായർ ലണ്ടനിലെ ബ്രിസ്സ്റ്റോൾ യൂണിവേഴ്സിറ്റിയിൽ മോളിക്കുലാർ ന്യൂറോ സയൻസിൽ പിഎച്ച്ഡി നേടി. ജെആർഎഫ് കിട്ടിയിശേഷം ഡൽഹി നാഷണൽ ബ്രെയിൻ റിസർച്ച് സെൻ്ററിൽ നിന്നും പഠിച്ചു കൊണ്ടിരിക്കെ സ്കോളർഷിപ്പ് നേടിയാണ് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിൽ പഠിച്ചത്.
Advertisment
നിലവിൽ ലണ്ടൻ ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റ് ഡോക്ടർ ആണ് ജിഥിൻ ഡി.നായർ. പാലക്കാട് കല്ലേപ്പുള്ളി ഇന്ദിരാനഗർ ശ്രീവത്സം വീട്ടില്‍ എം. ദണ്ഡപാണി (പാലക്കാട് ചിറ്റലഞ്ചേരി എം.എൻ.കെ.എം .എച്ച്.എസ് അദ്ധ്യപകനും എൻ.എസ് എസ് പലക്കാട് താലൂക്ക് യൂണിയൻ ഭരണ സമിതി അംഗവും), ഗവ: മോയൻസ് ഹൈസ്കൂൾ അദ്ധ്യാപിക എസ്.വി സുജയ എന്നിവരുടെ മകനാണ്. ഭാര്യ: ആശ തിരുത്തിയൽ. സഹോദരൻ: നിധിൻ ഡി നായർ എൻഎസ്എസ് ട്രെയിനിങ് കോളേജ് വിദ്യാർത്ഥി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us