മരുതൂർ ബഡ്‌സ് സ്കൂളിലേക്ക് പട്ടാമ്പി ലയൺസ് ക്ലബ്ബ് പൂന്തോട്ട സാമഗ്രികൾ നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി: പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ "പരിസ്ഥിതി സംരക്ഷണം നാടിന്റെ നന്മയ്ക്ക് " പദ്ധതിയുടെ ഭാഗമായി മരുതൂർ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് വിദ്യാലയ മുറ്റത്ത് ഉദ്യാനം തയ്യാറാക്കുന്നതിനായി പട്ടാമ്പി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കി.

Advertisment

മരുതൂർ ബഡ്‌സ് സ്കൂളിലെ സസ്യോദ്യാന നിർമ്മാണ ത്തിനാവശ്യമായ സിമന്റ്‌ ചട്ടികളുടെ പ്രാരംഭ ഘട്ട വിതരണോദ്‌ഘാടനം പട്ടാമ്പി ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ ലയൺ എം. അഹമ്മദ് കബീർ നിർവ്വഹിച്ചു.

പട്ടാമ്പി ലയൺസ് ക്ലബ്ബ് സെക്രട്ടറി ലയൺ കെ. മനോജ്‌ അധ്യക്ഷത വഹിച്ചു. മരുതൂർ ബഡ്‌സ് സ്കൂൾ പ്രധാനാധ്യാപിക മറിയ ടീച്ചർ വിഷയാവതരണം നടത്തി. പട്ടാമ്പി ലയൺസ് ക്ലബ്ബ് ട്രഷറർ ജയകൃഷ്ണൻ. കെ, മുഹമ്മദ് ബഷീർ. കെ. പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Advertisment