കെ എം സി സി പട്ടാമ്പി മുൻസിപ്പൽ ഗ്ലോബൽ ഡാറ്റാ കളക്ഷൻ ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പട്ടാമ്പി: പട്ടാമ്പി മുൻസിപ്പൽ ഗ്ലോബൽ കെ എം സി സി ഡാറ്റാ കളക്ഷൻ ആരംഭിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി പ്രവാസ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന പട്ടാമ്പി മുൻസിപ്പാലിറ്റി അതിർത്തിക്കുള്ളിലെ മുസ്ലിം ലീഗ് കെ എം സി സി പ്രവർത്തകരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും, വിവിധങ്ങളായ ജീവ കാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിൻ്റെ ഭാഗമായും പട്ടാമ്പി മുൻസിപ്പൽ ഗ്ലോബൽ കെ എം സി സി പട്ടാമ്പി മുൻസിപ്പാലിറ്റിയിലെ പ്രവർത്തകരുടെ വിവരശേഖരണത്തിന്‍റെ ഉദ്ഘാടനം മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി എ എം എ കരീം നിർവ്വഹിച്ചു.

Advertisment

ഫിറൊസ് ബബു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി.എ സാജിദ്, അനസ് കൊടലൂർ (ദമാം), ഷാനവാസ് പാലത്തിങ്ങൽ (ഖത്തർ), കെ ടി മുനീർ (റിയാദ്), സാജിദ് നമ്പ്രം (ഖത്തർ), ഷാഹുൽ ഹമീദ് (ഒമാൻ) സംബന്ധിച്ചു.

Advertisment