സംസ്ഥാനത്തെ വിദ്യാലയങ്ങൾ സാധാരണ ഗതിയിൽ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിക്കൊണ്ട് വിദ്യാലയങ്ങൾ പഴയ പോലെ മുഴുവൻ സമയവും പ്രവർത്തനമാരംഭിച്ചതേടെ വിദ്യാലയ മുറ്റത്തും ക്ലാസ് മുറികളിലും ചിരിയും കളിയും സൗഹൃദങ്ങളും വീണ്ടും ഉണർന്നു.

Advertisment

രണ്ടു വർഷത്തേളം കാത്തിരുന്ന സൗഹൃദങ്ങൾ വീണ്ടും സംഗമിച്ചു. ഓൺലെയിൻ പ0നങ്ങളുടെ വിരസതകളും ആശങ്കകളും ഒഴിവായി. സഹപാഠികളുമൊത്ത് ക്ലാസ് മുറികളിലെ പഠനങ്ങളും സൗഹൃദങ്ങളും പൂർവ്വാധികം ശക്തമായിആരംഭിച്ചു. 4.39 ലക്ഷ oവിദ്യാർത്ഥികളാണ് കേരളത്തിൽ ഇന്ന് വിദ്യാലയങ്ങളിൽ എത്തിയത്.

publive-image

ഒന്നു മുതൽ പത്തുവരെ 3.76 ലക്ഷം വിദ്യാർത്ഥികളാണ് ക്ലാസുകളിൽ എത്തയത്.ഹയർ സെക്കൻ്ററി വിഭാഗത്തിൽ 155 വിദ്യാലയങ്ങളിലായി 60.000 വിദ്യാർത്ഥികളും വി.എച്ച്.എസ്.സി വിഭാഗത്തിൽ 25 വിദ്യാലയങ്ങളിലായി 3.700 വിദ്യാർത്ഥികളും ക്ലാസുകളിലെത്തി.

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ശൂചീകരണ പ്രവർത്തനങ്ങൾ നടത്തി. ഒന്നു മുതൽ എട്ടുവരെയുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ വിതരണവും ആരംഭിച്ചു. ആദ്യ ദിവസങ്ങളിൽ യൂണിഫോമും ഹാജരും നിർബ്ബന്ധനയില്ലെന്നും അധികൃതർ പറഞ്ഞു.

Advertisment