/sathyam/media/post_attachments/zt7iaeRhSWhBngIhGjKt.jpg)
പാലക്കാട്:പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും പാർട്ടിയും പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനില്‍ നിന്നും 1 കിലോ 250 ഗ്രാം കഞ്ചാവുമായി എറണാകുളം നെട്ടൂർ ചാലിയത്ത് വീട്ടിൽ ഹബീബ് മകൻ ബാദുഷ (22) എന്നയാളെ അറസ്റ്റ് ചെയ്തു.
പൊതുവിപണിയിൽ 1 ലക്ഷത്തോളം രൂപ വിലവരുന്ന ഈ കഞ്ചാവ് എറണാകുളം ഭാഗത്തേക്ക് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണന്നാണ് പ്രതിവെളി പെടുത്തിയത്. വിശാഖപട്ടണത്തു നിന്നും കഞ്ചാവ് വാങ്ങി എറണാകുളത്ത് എത്തിച്ച ശേഷം ചെറിയ പ്ലാസ്റ്റിക് കവറിൽ 5 ഗ്രാം വീതം ആക്കി ചെറുകിട വിൽപന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്നതാണ് എന്നാണ് പ്രതി വെളിപ്പെടുത്തിയത്. അത്യാവശ്യക്കാർക്ക് 5 ഗ്രാമിന്റെ ഒരു പയ്ക്കറ്റ് 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്.
എക്സൈസ് സിഐ പി.കെ സതീഷ്, ആര്‍പിഎഫ് സിഐ എന്‍ കേശവദാസ്, എഎസ്ഐ സജി അഗസ്റ്റിൻ, എഇഐ സുധീര്‍ കെ.പി, ഹെഡ് കോൺസ്റ്റബിൾ എന്‍. അശോക്, പ്രിവന്റീവ് ഓഫീസർമാരായ നാരായണൻ കെ, സൈദ് മുഹമ്മദ് വൈ, സിഇഒ സജീവ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us