പാലക്കട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ അവലോകന യോഗം പാലക്കാട് യൂണിയൻ മന്ദിരത്തിൽ ചേർന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:നായർ സർവ്വീസ് സൊസൈറ്റിയുടെ പാലക്കട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ അവലോകന യോഗം പാലക്കാട് യൂണിയൻ മന്ദിരത്തിൽ ചേർന്നു.

Advertisment

publive-image

എൻഎസ്എസ് റജിസ്റ്റട്രാർ പി.എൻ സുരേഷിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പാലക്കാട് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ്.എസ് സെക്രട്ടറി വി.വി ശശിധരൻ നായർ പദ്ധതി വിശദീകരിച്ചു. ധനലക്ഷ്മി ബാങ്ക് സീനിയർ മാനേജർ രാജേഷ് അലക്സ്, അനുപ് നായർ, പാലക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ, എം.എസ്.എസ് കോർഡിനേറ്റർ എം.ദണ്ഡപാണി, യൂണിയൻ വനിതാ സമാജം പ്രസഡൻ്റ് ജെ.ബേബി ശ്രീകല, ഒറ്റപ്പാലം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ. രവീന്ദ്രനാഥ്, വിവിധ യൂണിയനുകളിലെ സെക്രട്ടറിമാർ, എം.എസ്.എസ്.എസ് കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

Advertisment