ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/QsdgQUcAo7nYlArs7oHV.jpg)
മലമ്പുഴ: ഒരു കാലത്ത് വിനോദ സഞ്ചാരികളുടെ ഹരമായിരുന്ന റോഡ് ട്രെയിൻ മലമ്പുഴ ഡാം ഉദ്യാനത്തിൽ വിശ്രമിക്കുന്നു. ഉദ്യാനത്തിനു മുന്നിലൂടെയുള്ള റോഡുകളിൽ വിനോദ സഞ്ചാരികളേയും വഹിച്ചുകൊണ്ട് പാളമില്ലാതെ ടയർ ചക്രങ്ങളുമായി ഏറെ കാലം ചുറ്റിക്കറങ്ങിയിരുന്നു. ഇത് പഴമക്കാരുടെ അനുഭവവും പുതുതലമുറക്ക് ചരിത്രവും.
Advertisment
ഇടക്കിടെ ട്രെയിൻ കേടുവരുമ്പോൾ നന്നാക്കാറുണ്ടായിരുന്നെങ്കിലും പിന്നീട് സ്പെയർ പാർട്സുകളും മെക്കാനിക്കിനേയും കിട്ടാൻ ബുദ്ധിമുട്ടായപ്പോൾ പിക്ക്നിക്ക് ഹാള്‍ പറമ്പിൽ കിടന്നു. പിന്നീടാണ് ഓർമ്മക്കായി ഉദ്യാനത്തിനകത്ത് നിർത്തിയത്. ട്രെയിൻ ഓടുന്നില്ലെങ്കിൽ വിനോദസഞ്ചാരികൾ ഈ ട്രെയിനിൽ ഇരുന്ന് ഏറെ നേരം ചെലവഴിക്കുന്നതായി ജീവനക്കാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us