നിഷ്കളങ്ക മനസ്സോടെ നോക്കി കണ്ടാലേ ചിത്രങ്ങൾ സംവദിക്കുകയുള്ളൂ: ചിത്രകാരന്‍ എൻ.ജി ജോൺസൺ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ:കാമറകൾക്കോ ഫോട്ടോഗ്രാഫർക്കോ ഒപ്പിയെടുക്കാൻ കഴിയാത്ത മനസ്സിൻ്റെ ചിന്തകളും വിചാരങ്ങളും വികാരങ്ങളും ഒരു ചിത്രകാരൻ ജനങ്ങളുമായി സംവദിക്കുന്നതാണ് യഥാർത്ഥ സർഗ്ഗാത്മക ചിത്രങ്ങളെന്നും കുട്ടികളുടെ മനസ്സുപോലെ നിഷ്കകളങ്കമായി ചിത്രങ്ങളെ നോക്കി കണ്ടാൽ മാത്രമേ അവ നമ്മോടു സംവദിക്കുകയുള്ളൂവെന്നും ചിത്രകാരനും സാമൂഹ്യ പ്രവർത്തകനുമായ എൻ.ജി ജോൺസൺ പറഞ്ഞു.

Advertisment

publive-image

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന - ബി മുഹമ്മദ് യാസറിൻ്റെ ഏകാങ്ക ചിത്ര പ്രദർശനമായ ''ഹ്യൂസ് " ഉദ്ഘാടനം ചെയതു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു മുതൽ 28 വരെ മലമ്പുഴ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം നടക്കുന്നത്.

Advertisment