പാചകവാതക വില വർദ്ധനവിനെതിരെ വർക്കിങ്ങ് വിമൻസ് ഫോറം പാലക്കാട് സമര പൊങ്കാല സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: മനുഷ്യ ജീവന് അജണ്ടയിലില്ലാത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഎം  സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. വരുമാന വർദ്ധനവില്ലാതെ വിലക്കയറ്റം സൃഷ്ടിക്കുന്ന നയമാണ് കേന്ദ്ര സർക്കാറിൻ്റെതെന്നും എൻ.എൻ കൃഷ്ണദാസ് പറഞ്ഞു.

Advertisment

പാചക വാതക വില വർദ്ധനവിനെതിരെ വർക്കിങ്ങ് വിമൻസ് ഫോറം സംഘടിപ്പിച്ച സമര പൊങ്കാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദന ചെലവ് തീരെ കുറഞ്ഞ പാചക വാതകത്തിൻ്റെ വില വർദ്ധിപ്പിച്ച് കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടാണ് വില വർദ്ധനവ് നിർത്തിവെച്ചിരിക്കുന്നത്.

റഷ്യ-ഉക്രയിൻ യുദ്ധം വില വർദ്ധനവിൻ്റെ കാരണമാക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ. ഇന്ധനവില വർദ്ധനവ് കുടുംബ ഭദ്രതയെയും രാജ്യ ഭദ്രതയെയും ഗുരുതരമായി ബാധിക്കുമെന്ന തിരിച്ചറിവില്ലാത്തവരാണ് കേന്ദ്ര സർക്കാരെന്നും എൻ.എൻ കൃഷ്ണദാസ് പറഞ്ഞു. ഹേമലത അദ്ധ്യക്ഷത വഹിച്ചു  സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ നൗഷാദ്, കൃഷ്ണദാസ്, ഉണ്ണിയമ്മ, വനജ്, പി.ജി രാമദാസ് എന്നിവർ സംസാരിച്ചു.

Advertisment