/sathyam/media/post_attachments/pPBbSN7ICnBEGbU4uQEs.jpg)
പാലക്കാട്: ജില്ലയിൽ ബസുകളിൽ പോക്കറ്റടി സംഘം സജീവം. തിരക്കുള്ള ബസുകളിൽ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ വർധിക്കുകയാണ്​. പാലക്കാട്-മലമ്പുഴ റൂട്ടിൽ യാത്രക്കാരുടെ പോക്കറ്റടിക്കാൻ ശ്രമിച്ച സ്ത്രീയെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പോക്കറ്റടി ശ്രമത്തിനിടെ യാത്രക്കാർ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പും പാലക്കാട്​-മലമ്പുഴ റൂട്ടിൽ പോക്കറ്റടി ശ്രമം നടന്നിരുന്നു. ചൊവ്വാഴ്ച ഒറ്റപ്പാലത്ത്​ എ.ടി.എമ്മിൽ നിന്ന്​ പിൻവലിച്ച 25,000 രൂപയുമായി ബസിൽ സഞ്ചരിച്ച യുവതിയുടെ പണം നഷ്ടമായിരുന്നു. ബാഗിന്‍റെ സിബ് തുറന്ന് അകത്ത് സൂക്ഷിച്ച പണമടങ്ങിയ പഴ്സും എ.ടി.എം കാർഡുമാണ് കവർന്നത്​. ഈ മോഷണത്തിന് പിന്നിലും സ്ത്രീയാണെന്നാണ്​ സംശയിക്കുന്നത്.
ഏറെ തിരക്കുള്ള രാവിലെയും വൈകീട്ടുമാണ് മോഷണശ്രമം നടക്കുന്നത്. പൊതുഗതാഗതം പൂർവ സ്ഥിതിയിലാവാത്തതിനാൽ രാവിലെയും വൈകീട്ടും ബസുകളിൽ നല്ല തിരക്കുണ്ട്. മിക്ക സ്വകാര്യ ബസുകളിലും സിസിടിവി കാമറ പ്രവർത്തിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us