ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/oFItPEHuAxGdodrJZqbj.jpg)
പട്ടാമ്പി ഗവ. ഹൈസ്കൂളിലെ 1980-81 എസ്എസ്എൽസി ബാച്ച് സംഗമം വി.കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യുന്നു
Advertisment
പട്ടാമ്പി: 41 വർഷത്തിന് ശേഷം പഴയ കാല ഓർമ്മകളുമായി പട്ടാമ്പി ഗവ.ഹൈസ്കൂളിലെ 1980-81 എസ്എസ്എൽസി ബാച്ച് സ്കൂളിൽ ഒത്തുചേർന്നു. പട്ടാമ്പി നക്ഷത്ര റീജൻസിയിലും, സ്കൂളിലുമായി നടന്ന സംഗമം വി.കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ ചെയർമാൻ കെ .എച്ച് അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഴയകാല അദ്ധ്യാപകരെ ആദരിച്ചു. നഗരസഭാ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സജിത വിനോദ്, പി.അനിരുദ്ധൻ, കെ.പി.എ റസാഖ്, കൂട്ടായ്മ കൺവീനർ വിജയൻ പൂവക്കോട്, അലിക്കുഞ്ഞ് കൊപ്പൻ, കെ. സാവിത്രി, യൂസഫ് കാരക്കാട് ,കെ.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us