എസ്എഫ്ഐ പട്ടാമ്പി ഏരിയ സമ്മേളനം സ. ധീരജ് നഗറിൽ തുടക്കം കുറച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: എസ്എഫ്ഐ പട്ടാമ്പി ഏരിയ സമ്മേളനം സ. ധീരജ് നഗറിൽ ഏരിയ പ്രസിഡന്റ് മുഹമ്മദ്‌ റാഫി പാതകയുയർത്തി തുടക്കം കുറച്ചു. ഏരിയ സെക്രട്ടറി പ്രവിൻ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം സംഘടക സമിതി ചെയർമാൻ സതീശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

Advertisment

എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. രഹന സബീന സമ്മേളനം ഉദ്ഘടനം ചെയ്തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ മുഹമ്മദ്‌ റാഫി അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ എ പ്രയാണ്, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് മണികണ്ഠൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിമേഷ്,  സിപിഐഎം ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി ഷാജി തുടങ്ങിയവർ പങ്കെടുത്തു.

സമ്മേളനത്തിൽ പട്ടാമ്പി ഏരിയയിൽ ടെക്നിക്കൽ സ്ഥാപനങ്ങൾ സ്ഥാപിക്കണം, കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾ പിൻവലിക്കണം, ജിയുസി ഫെല്ലോഷിപ്പുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിക്കുക തുടങ്ങിയ പ്രമേങ്ങൾ സമ്മേളനത്തിലൂടെ അവതരിപ്പിച്ചു. സമ്മേളനം സെക്രട്ടറിയായി പ്രവിൻ തെക്കേപാട്ടിനേയും, പ്രസിഡന്റായി സി. സജിത്തിനേയും തിരഞ്ഞെടുത്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി പ്രവിൻ സമ്മേളനത്തിന് നന്ദി പറഞ്ഞു.

Advertisment