/sathyam/media/post_attachments/e1P2ZsNnXx4JTGyQMoMr.jpg)
പാലക്കാട്:മാസത്തിലെ ആദ്യ ആഴ്ച തന്നെ ജീവനക്കാർക്ക് ശമ്പള വിതരണം നടത്താൻ കെ എസ് ആർ റ്റി സി മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസിയുടെ നഷ്ടം കുറച്ചുകൊണ്ടു വന്ന് സ്ഥാപനത്തെ ലാഭത്തിലാക്കുന്ന കാര്യത്തിൽ ജീവനക്കാർക്ക് വലിയ പങ്കുണ്ടെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
ബസുകൾ വിവിധ ഡിപ്പോകളിലായി നിർത്തിയിട്ട ശേഷം 250 ബസുകൾ വാടകയ്ക്ക് എടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ജീവനക്കാരുടെ ആവശ്യം മാനേജ്മെന്റ് സഗuരവം പരിശോധിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ശമ്പള വിതരണവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ സി ആർ സൂരജ്, റെയ്മന്റ് ആന്റണി, സുനീഷ് കുമാർ എന്നിവർ നൽകിയ പരാതിയിൽ കമ്മീഷൻ കെ എസ് ആർ റ്റി സി മാനേജിംഗ് ഡയറക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി.
കോവിഡ് കാലത്ത് ജീവനക്കാർക്ക് ശമ്പളം നൽകിയത് സർക്കാർ സഹായം നൽകിയതു കൊണ്ടു മാത്രമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ നൽകുന്ന സാമ്പത്തിക സഹായം ട്രഷറിയിൽ നിന്നും കെഎസ്ആർടിസിയുടെ അക്കuണ്ടിലെത്താനുള്ള കാലതാമസം കാരണമാണ് ശമ്പളം കിട്ടാൻ താമസിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശമ്പളം ബോധപൂർവം വൈകിപ്പിക്കാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us