പാലക്കാട് അർദ്ധരാത്രി തട്ടുകടക്ക് തീപിടിച്ചു; നഗരസഭ കൗൺസിലറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: അർദ്ധരാത്രി തട്ടുകടക്ക് തീപിടിച്ചു. നഗരസഭ കൗൺസിലറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെയാണ് പാലക്കാട്-മലമ്പുഴ നൂറടി റോഡിലെ നീരാട്ടു ഗണപതി അമ്പലത്തിനു പുറകിലെ തട്ടുകടക്ക് തീപിടിച്ചത്.

Advertisment

publive-image

ശിവരാത്രിയായതിനാൽ അമ്പലത്തിൽ പോയി മടങ്ങി വരുന്ന പതിനഞ്ചാം വാർഡ് കൗൺസിലർ എം.ശശികുമാറിൻ്റെ ശ്രദ്ധയിൽപെടുകയും ഉടൻ തന്നെ പോലീസിനേയും ഫയർഫോഴ്സിനേയും അറിയിച്ചതിനെ തുടർന്ന് അവരെത്തി തീ അണക്കുകയായിരുന്നു. ഗ്യാസ് സിലണ്ടർ ഉണ്ടായിരുന്നെങ്കിലും അവ എടുത്തു മാറ്റാൻ കഴിഞ്ഞതിനാൽ വൻ പൊട്ടിതെറി ഒഴിവായി.

വഴിയോരങ്ങളിലെ തട്ടുകടകളിൽ ഗ്യാസ് സിലണ്ടറുകൾ ഉപയോഗിക്കുന്നവരിൽ പലരും തങ്ങളുടെ വീട്ടിലേക്ക് ലഭിക്കുന്ന ഗാർഹീക ഉപയോഗ സിലിണ്ടറുകളാണെന്ന് പരക്കെ ആക്ഷേപമുണ്ട്. സുരക്ഷിതമല്ലാത്ത രീതിയിലാണ് പലരും കൈകാര്യം ചെയ്യുന്നത്.

അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടുന്നു. തട്ടുകടകളിലേക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വിതരണം നിർത്തലാക്കണമെന്നും അനധികൃതമായി സിലണ്ടറുകൾ കൈകാര്യം ചെയ്യൂന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നമെന്ന പൊതു ജന ആവശ്യവും ശക്തമായിരിക്കയാണ്.

Advertisment