/sathyam/media/post_attachments/1GtfPS6vNQcmSpYTWTBs.jpg)
പാലക്കാട്: എൻ.എസ് എസ് താലൂക്ക് കരയോഗ യൂണിയൻ ഭരണ സമിതിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കും പ്രതിനിധി സഭാംഗങ്ങൾക്കും രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ സ്വീകരണ ചടങ്ങ് നടത്തി. ചടങ്ങിൽ താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡൻ്റ് സി.കെ ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ, താലൂക്ക് യൂണിയൻ വൈസ്.പ്രസി എം.ദണ്ഡപാണി, യുണിയൻ ഭരണ സമിതി അംഗങ്ങളായ മങ്ങാട്ട് ഉണ്ണികൃഷ്ണൻ, ടോപ്പ് ഇൻ.ടൗൺ രാജു, ആർ.ബാബു സുരേഷ്, ദാമോദരൻ ഒലവക്കോട്, പാലാട്ട് മോഹൻദാസ്, പി.സന്തോഷ് കുമാർ, ആർ.ശ്രീകുമാർ, എ.അജി, കെ.പി രാജഗോപാൽ, വി.ജയരാജ്, യുണിയൻ വനിതാ സമാജം പ്രസിഡൻ്റ് ജെ.ബേബി ശ്രീകല, പ്രതിനിധി സഭാംഗങ്ങളായ ആർ.സുകേഷ് മേനോൻ, സി.കരുണാകരനുണ്ണി എന്നിവർ ആശംസകളർപ്പിച്ചു. കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ സ്വാഗതം ആശംസിച്ച് പ്രസംഗിച്ചു. കരയോഗം ട്രഷറർ കെ.സന്തോഷ് കുമാർ സ്വീകരണ യോഗത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശനം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us