ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/EyuD6xIPt7yr5aDFyP7a.jpg)
പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ ഹരിതവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുഴൽമന്ദം വടക്കേവീട്ടുകളം പാടശേഖരത്തിൽ ഹരിത വേദി പ്രവർത്തകർ 32 ഹെക്ടർ സ്ഥലത്തെ നെൽവിളവെടുപ്പുത്സവം നടത്തി. കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജി.ശിവരാജൻ ഉദ്ഘാടനം ചെയ്തു.
Advertisment
ഹരിതവേദി ജില്ലാ ചെയർമാൻ ആർ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ജി.ഡി.ജില്ലാ ചെയർമാനും ഹരിതവേദി സംസ്ഥാന ഉല്പാദന വിഭാഗം ചീഫ് കോർഡിനേറ്ററുമായ പി.പി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. എ.ഗോപിനാഥൻ, എ. ശിവരാമകൃഷ്ണൻ, ടി.എൻ.ചന്ദ്രൻ ,കെ.അജിത, ടി.എ.റഫീക്ക് ദ്ദീൻ, യു.പി.മുരളീധരൻ, പി.എസ്.നാരായണൻ, എന്നിവർ സംസാരിച്ചു.
ഹരിതവേദി യൂണിറ്റിലെ മികച്ച കർഷകരായ കെ.നാരായണൻ, ടി. സഹദേവൻ, വി.അരവിന്ദാക്ഷൻ, എ.പത്മനാഭൻ ,എൻ.അശോകൻ, എന്നിവരെ ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us