ഉക്രയ്‌ൻ യുദ്ധത്തിൽ കുടുങ്ങി വിദ്യാർഥികൾ... നെഞ്ചുരുകി രക്ഷിതാക്കൾ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ഉക്രയ്‌ൻ-റഷ്യ യുദ്ധം കടുക്കുമ്പോൾ മക്കളെയോർത്ത് നെഞ്ചിൽ തീയുമായി കഴിയുകയാണ് കുടുംബങ്ങൾ. ഉക്രയ്‌ൻ അതിർത്തി കടന്ന് ഇന്ത്യൻ എംബസി നിർദേശിച്ച സ്ഥലങ്ങളിലെത്താൻ കിലോമീറ്ററുകൾ യുദ്ധഭൂമിയിലൂടെ സഞ്ചരിക്കണമെന്നത് വെല്ലുവിളിയാണ്‌.

Advertisment

വൈദ്യുതി, ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടതോടെ മക്കളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന വിഷമത്തിലാണ് രക്ഷിതാക്കൾ. ജില്ലയിൽനിന്ന് നൂറോളം വിദ്യാർഥികൾ ഉക്രയ്‌നിൽ പഠിക്കുന്നുണ്ട്. ഇവരിൽ ഇരുപതോളംപേർ യുദ്ധത്തിനുമുമ്പും ശേഷവുമായി നാട്ടിലെത്തി.

നാലു ദിവസമായി കൽപ്പാത്തി കൈലാസ് നഗർ സ്വദേശി വിഷ്ണുവിനെക്കുറിച്ച് വീട്ടുകാർക്ക് ഒരു വിവരവുമുണ്ടായിരുന്നില്ല. ഒടുവിൽ ചൊവ്വാഴ്ച വിഷ്ണുവിനെ ബന്ധപ്പെടാനായി. അതിർത്തിയിലേക്കുള്ള യാത്രയ്ക്കിടെ രേഖകൾ നഷ്ടപ്പെട്ടു. ഭക്ഷണം ലഭിക്കാതെ തളർന്നുവീഴുന്ന ഘട്ടമുണ്ടായി.

കോളേജിൽനിന്ന്‌ അതിർത്തിയിലെത്താൻ 80 കിലോമീറ്റർ പിന്നിടാൻ രണ്ടരദിവസം വേണ്ടിവന്നു. ഒടുവിൽ പോളണ്ടിലെ എംബസി ഒരുക്കിയ താമസ സ്ഥലത്തെത്തിയെന്നും ഉടൻ നാട്ടിലേക്ക് മടങ്ങാനാകുമെന്നുമാണ് പ്രതീക്ഷയെന്നും രക്ഷിതാക്കൾ പറഞ്ഞു.

ഡാനിയേലോ ഹാലിറ്റ്സ്‌കി ലിവിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ എംബിബിഎസ്‌ വിദ്യാർഥിയാണ് വിഷ്ണു. നാലുമാസം മുമ്പാണ് ഉക്രയ്‌നിലേക്ക്‌ പോയത്.
വിഎൻ കാസിൽ ഖാർഖീവ് നാഷനൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ്‌ വിദ്യാർഥിയായ പറളി തേനൂർ സ്വദേശി കെ ബി സുമിത് അഞ്ചുദിവസമായി ഭൂഗർഭ മെട്രോ സ്റ്റേഷനിലാണ്‌ കഴിയുന്നത്‌.

Advertisment