/sathyam/media/post_attachments/OBFgfOtODfCygUkRFOXC.jpg)
പാലക്കാട്: നഗരത്തെ ഉത്സവാവേശത്തിൽ ആറാടിക്കാൻ മണപ്പുള്ളിക്കാവ് വേല ഇന്ന്. ആനകളും മേളങ്ങളും തട്ടിന്മേൽക്കൂത്തും വേലയ്‌ക്ക് നിറം പകരുന്നു. രാവിലെ 10ന് ക്ഷേത്രത്തിൽ കാഴ്ചശീവേലിയോടെ പരിപാടികള്‍ ആരംഭിച്ചു.
/sathyam/media/post_attachments/YWi9Llm9iDNBuskx1yWW.jpg)
കിഴക്കേ യാക്കര മണപ്പുള്ളി ഭഗവതിക്ഷേത്രം, പടിഞ്ഞാറേ യാക്കര വിശ്വേശ്വരക്ഷേത്രം, കൊപ്പം മണപ്പുള്ളി ഭഗവതിക്ഷേത്രം, പടിഞ്ഞാറേ യാക്കര ശ്രീമൂലസ്ഥാനം ക്ഷേത്രം, വടക്കന്തറ മണപ്പുള്ളി ഭഗവതിക്ഷേത്രങ്ങളിൽനിന്ന് വൈകിട്ട് ഗജവീരന്മാരുടെ അകമ്പടിയിൽ ദേശവേലകൾ പാലക്കാട് കോട്ടയ്ക്ക്മുന്നിൽ സംഗമിക്കും.
/sathyam/media/post_attachments/VQ5JReV6UrO6mMrPcXlp.jpg)
വേലയോടനുബന്ധിച്ച് പകൽ മൂന്നുമുതൽ രാത്രി ഒമ്പതുവരെ ഗതാഗതക്രമീകരണമുണ്ട്. ഇന്ന് പാലക്കാട് നഗരസഭ, കണ്ണാടി, മരുതറോഡ് പഞ്ചായത്തുകളിൽ കലക്ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വെള്ളിയാഴ്ചയോടെ വേലയ്ക്ക് കൊടിയിറങ്ങും.