/sathyam/media/post_attachments/tZcaYYxDRVi1fFyMrudG.jpg)
റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയെ അതുവഴി വന്ന വാഹനയാത്രക്കാർ എഴുന്നേൽപ്പിച്ചു നിർത്തിയപ്പോൾ
പാലക്കാട്: റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിക്ക് നിസാരപരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. അമിതഭാരം കയറ്റിയ ടോറസ് ലോറികളും, ജലസേചന സമയത്ത് വയലുകളിലെത്തുന്ന വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതും മൂലം രൂപപ്പെട്ട ആഴമേറിയ കുഴികളിൽ വെള്ളം നിറഞ്ഞു നിൽക്കുന്നത് ഈഭാഗത്തെ കുഴികളെക്കുറിച്ച് അറിവില്ലാത്ത പലരും അപകടത്തിൽപ്പെടുന്നതിനിടയാക്കുന്നു.
കുടിവെള്ളത്തിനായുള്ള പൈപ്പുകൾ സ്ഥാപിക്കാനായി റോഡിന്റെ ഇരുവശവും കുഴിച്ച ചാലുകളും. ഇതേ റോഡിലൂടെയുള്ള യാത്രക്ക് ഭീഷണി നേരിടുന്ന മറ്റൊരു പ്രധാന കാരണമായി ഏവരും കാണുന്നു.
പ്ലാച്ചിക്കാടിനും കുനിശ്ശേരിക്കുമിടയിൽ തകർന്ന റോഡിൽ ഒരു ഭാഗത്തെ കുഴി അടക്കുവാൻ രണ്ടു ലോഡ് മെറ്റൽ എങ്കിലും വേണ്ടിവരും. കുഴികളിൽ കുടുങ്ങി വീണാണ് പലർക്കും അപകടം സംഭവിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us