/sathyam/media/post_attachments/1dxwGJwi5M6Gi2F00cvc.jpg)
പാലക്കാട്:ഡിസ്ട്രിക്ട് കോമൺ പൂൾ എന്ന ആശയം അവതരിപ്പിച്ചു കൊണ്ട് കെഎസ്ആർടിസി ഡിപ്പോകൾ വ്യാപകമായി അടച്ചു പൂട്ടി സർവ്വീസുകൾ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി പാലക്കാട് ഡിപ്പോയിൽ കെഎസ്‌ടി എംപ്ലോയീസ് സംഘ് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
ജില്ലാ തലത്തിൽ ആധുനിക രീതിയിലുള്ള ഒരു വർക്ക്ഷോപ്പ് ആരംഭിക്കണമെന്ന ആശയത്തിൻ്റെ മറപറ്റി കെഎസ്ആർടിസിയെ തകർക്കാനുള്ള ശ്രമമാണ് മാനേജ്മെൻറ് നടത്തുന്നതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി കെ.രാജേഷ് പറഞ്ഞു.
ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്ന് പറഞ്ഞ മാനേജ്മെൻറ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പോലും തയ്യാറായിട്ടില്ല. നിലവിലുള്ള ജീവനക്കാർക്കു പോലും പണിയെടുക്കാൻ സൗകര്യമില്ലാത്ത ഡിപ്പോകളിലേക്ക് മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതിൻ്റെ പിന്നിൽ കാലക്രമേണ പല ഡിപ്പോകളും അടച്ചുപൂട്ടാനുള്ള ആലോചനയുടെ മുന്നൊരുക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ നീക്കത്തെ ജീവനക്കാരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികളിലൂടെ ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു,ജില്ലാ സെക്രട്ടറി ടി.വി.രമേഷ് കുമാർ , ജില്ലാ ജോ. സെക്രട്ടറിമാരായ എൻ.കാളിദാസ്, എം.കണ്ണൻ, വി.വിജയൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കെ.സുധീഷ്, പി.സി.ഷാജി, എൽ.രവി പ്രകാശ്, ഇ.ശശി, വി.കണ്ണൻ, യു.തുളസീദാസ്, എസ്.ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us