ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/MJEgtGg6s2HZ4W4N5wI8.jpg)
പാലക്കാട്: കേരള കോൺഗ്രസ് സ്കറിയ തോമസ് ഗ്രൂപ്പിൻ്റെ തെരഞ്ഞെടുപ്പ്, പൊതുയോഗം, പ്രതിനിധി സമ്മേളനം എന്നിവ ചെയർമാൻ ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ. ശ്രീകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ജനറൽ ഷാജി കടമല -മൂഖ്യ പ്രഭാഷണം നടത്തി.
Advertisment
/sathyam/media/post_attachments/ABec5tpauvCvISKLQEFe.jpg)
കേരള കോൺഗ്രസ്സ് സ്കറിയ ഗ്രൂപ്പ് പാലക്കാട് ജില്ലാ പ്രസിഡൻ്റ് 'കെ' ശ്രീകുമാർ, സെക്രട്ടറി ഷേർളി ചാലിശ്ശേരി
അഡ്വ: മനോജ് ജയ്ക്കബ് തെരഞ്ഞെടുപ്പിന് വരണാധികാരിയായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ.നൈസ് മാത്യു, സുബിൻ ആൻറണി, പാലക്കാട് മണ്ഡലം പ്രസിഡൻ്റ് സണ്ണിമണ്ഡപത്തികുന്നേൽ എന്നിവർ പ്രസംഗിച്ചു.
ജില്ല ഭാരവാഹികളായി - കെ.ശ്രികുമാർ (പ്രസിഡൻറ്) എൻ.ചെന്താമരാക്ഷൻ (വൈസ് പ്രസിഡൻ്റ്) ഷേർളി ചാലിശ്ശേരി (സെക്രട്ടറി) സിബി അന്ത്രപ്പേർ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us