/sathyam/media/post_attachments/89jzyD7he0bKYeGRknr1.jpg)
പാലക്കാട്: വ്യാപാര സമൂഹത്തെ ഉൻമൂലനം ചെയ്യുന്ന നിലപാടാണ് ജിഎസ്‌ടി ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നതെന്ന് യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ സംസ്ഥാന പ്രസിഡണ്ട് ജോബി വി.ചുങ്കത്ത്. ടെസ്റ്റ് പർച്ചേയ്സിൻ്റെ പേരിൽ പെട്ടിക്കടക്കാരെ പോലും ഉദ്യോഗസ്ഥർ കൊള്ളയടിക്കുകയാണെന്നും ജോബി വി. ചുങ്കത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികൾ തരണം ചെയ്ത വ്യാപാര മേഖല സജീവമാവാനിരിക്കെയാണ് ജീവിനക്കാരും സർക്കാരും ചേർന്ന് വ്യാപാരികളെ പീഡിപ്പിക്കുന്നത്. നേരത്തെ കുറ്റകൃത്യങ്ങൾക്കായിരുന്നു പിഴ ചുമത്തിയിരുന്നതെങ്കിൽ ഇന്ന് പിഴ ചുമത്താനായി കുറ്റങ്ങൾ കണ്ടെത്തുകയാണ്.
വാറ്റിൽ നിന്നും ജിഎസ്‌ടിയിലേക് മാറിയ കാലയളവിലെ ഇല്ലാത്തതും തെറ്റായതുമായ കണക്കുകൾ വെച്ച് ലക്ഷങ്ങളാണ് പിഴ ചുമത്തുന്നത്. 250 രൂപയുടെ സാധനം വിറ്റാൽ പോലും ടെസ്റ്റ് പർച്ചേയ്സിൻ്റെ പേരിൽ 20000 പിഴ ചുമത്തുകയാണ്.
ആവശ്യം കഴിഞ്ഞാൽ തള്ളികളയുന്ന സമീപനമാണ് സർക്കാറിൻ്റേത്. പാത വികസനത്തിൻ്റെ പേരിൽ നൂറുകണക്കിന് വ്യാപാരികളാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. കടയുടമകളെയൊ തൊഴിലാളികളെയൊ പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്.
സർക്കാരും ജീവനക്കാരും ചേർന്ന് വ്യാപാരികളെ കൊള്ളയടിക്കുകയാണ് ഇതിനെതിരെ സംസ്ഥാനത്തുടനിളം മാർച്ച് 8 ന് ജിഎസ്‌ടി ഓഫീസുകൾക്കു മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജോബി വി.ചുങ്കത്ത് പറഞ്ഞു. ജില്ല പ്രസിഡണ്ട് പി.എസ്. സിംസൺ, സംസ്ഥാന ജില്ല ഭാരവാഹികളായ ടി.കെ.ഹെട്രി, പി.എം.എം. ഹബീബ്, കെ.ആർ.ചന്ദ്രൻ, ഫിറോസ് ബാബു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us