ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/37fHWFzlmuyA2KJ4NDD6.jpg)
പാലക്കാട്: രണ്ടായിരത്തി പതിമൂന്നിന് ശേഷം ജോലിയിൽ പ്രവേശിച്ച മുഴുവൻ ജീവനക്കാർക്കും പ്രമോഷൻ നൽകുക, രണ്ടായിരത്തി പതിനാലിൽ പ്രമോഷൻ ലഭിച്ച ഐ.ടി.ഐ പ്രബന്ധം ഉള്ളവരെ 2017ൽ ഡി പ്രമോട്ട് ചെയ്ത മുഴുവൻ ആളുകൾക്കും പ്രമോഷൻ ഉറപ്പു വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വൈദ്യുതി മസ്ദൂർ സംഘം (ബി.എം.എസ്) പാലക്കാട് വൈദ്യൂതി ഭവനു മുന്നിൽ ശയനപ്രദിക്ഷണം നടത്തി.
Advertisment
കെ.വി.എം.എസ് (ബി.എം.എസ്.) സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.പി.രാജീവ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് കെ.സുധാകരൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജേഷ് എഴുവന്തല; ജില്ലാ സെക്രട്ടറി കെ.രാജേഷ്, ജില്ല വർക്കിങ് പ്രസിഡൻ്റ് പി.സുരേഷ് എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us