ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/NgRsq802W3jFFdcn4qUH.jpg)
പാലക്കാട്: ഇന്നലെ നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ യുഡിഎഫ് വനിതാ കൗൺസിലറെ ബിജെപി വനിതാ കൗൺസിലർ മർദിച്ചതില്‍ പ്രതിഷേധിച്ച് നഗരസഭയിലേക്ക് യുഡിഎഫ് നടത്തിയ ധർണ അക്രമാസക്തമായി. ഡിസിസി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് നഗരസഭ കവാടത്തിനു മുന്നിൽ പോലീസ് തടഞ്ഞപ്പോൾ പോലീസും പ്രവർത്തകരും തമ്മിൽ വാക്തർക്കവും ഉന്തും തള്ളും നടന്നു.
Advertisment
നേതാക്കൾ പ്രവർത്തകരെ അനുനയിപ്പിച്ചു. തുടർന്ന് നടന്ന യോഗം ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യോഗം നടക്കുന്നതിനിടയിൽ ചിലർ പടി ചാടിക്കടന്നത് പോലീസുമായി സംഘർഷത്തിനിടയായി. പ്രശ്നക്കാരെ പോലീസ് അറസ്റ്റ് ചെയത് നീക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us