അട്ടപ്പാടി ഷോളയൂരില്‍ ഇരട്ടത്തലയുള്ള പശുകിടാവ് ജനിച്ചു ! ഇരട്ടത്തലയ്ക്ക് കാരണം ഡെസിപോളസ് എന്ന ജനിതക വൈകല്യം. കുട്ടി പ്രസവത്തോടെ ചത്തു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

അട്ടപ്പാടി:ഷോളയൂർ വട്ടലക്കിയിൽ ഗോവിന്ദ് രാജിന്റെ പശുവാണ് രണ്ട് തലയുള്ള കുഞ്ഞിനെ പ്രസവിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പശുകുട്ടിക്ക് ജീവനുണ്ടായിരുന്നില്ല. മിൽമയിലെ വെറ്റിനറി സർജൻ ഡോക്ടർ അമൽ ശശിയും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ രാജേഷും ചേർന്നാണ് കുട്ടിയെ പുറത്തെടുത്തത്.

Advertisment

ഡെസിപോളസ് എന്ന ജനിതക വൈകല്യമാണ് രണ്ട് തലകൾ ഉണ്ടാകാൻ ഇടയാക്കിയത് എന്ന് ഡോക്ടർ പറഞ്ഞു. വളരെ അപൂർവ്വമായാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. അമ്മ പശു സുഖമായിരിക്കുന്നു.

Advertisment