സംസ്ഥാന ക്ഷീരവികസന വകുപ്പിൻ്റെയും പട്ടാമ്പി ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷക സംഗമം ആഘോഷമാക്കി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:സംസ്ഥാന ക്ഷീര വികസന വകുപ്പിൻ്റെയും, പട്ടാമ്പി ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 2021- 2022 വർഷത്തെ ബ്ലോക്ക് ക്ഷീര സംഗമം വട്ടപ്പറമ്പ് ക്ഷീരസംഘത്തിൻ്റെ ആതിഥേയത്തിൽ സംഘടിപ്പിച്ചു.

Advertisment

കന്നുകാലി പ്രദർശനം, ക്ഷീര വികസന സെമിനാർ, ഡയറിക്വിസ്, ഡയറി എക്സിബിഷൻ, പൊതുസമ്മേളനം, ക്ഷീര കർഷകര ആദരിക്കൽ എന്നിവയാണ് ക്ഷീര സംഗമത്തിൻ്റെ ഭാഗമായി സംഘടിപ്പി ച്ചത്.

ക്ഷീര വികസന വകുപ്പിൻ്റെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായ ക്ഷീരകർഷക സംഗമം ക്ഷീരകർഷകർ ക്ക് പരസ്പരം ആശയ വിനിമയം നടത്തുന്നതിനും ശാസ്ത്രീയവും നൂതനവുമായ പശു പരിപാലന രീതികൾ സ്വായത്തമാക്കുന്നതിനും കഴിയുംവിധമായിരുന്ന ക്ഷീര സംഗമം.

മുഹമ്മദ് മുഹസിൻ എം എൽ എ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത വിനോദ് അധ്യക്ഷയായി. ജില്ലാ ക്ഷീര വികസന വകുപ്പ് സെപ്യൂട്ടി ഡയറക്ടർ ജെ എസ് ജയസുജീഷ്, പട്ടാമ്പി മുനിസിപ്പിൽ ചെയർപേഴ്സൺ ഒ ലക്ഷ്മിക്കുട്ടി, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എ ആനന്ദവല്ലി, എം കെ ബേബി ഗിരിജ, ടി ഉണ്ണികൃഷ്ണൻ, എം ടി മുഹമ്മദാലി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ എൻ നീരജ്, കമ്മുക്കുട്ടി എടത്തോൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷഫീന ഷുക്കൂർ, പി ടി എം ഫിറോസ്,
ഷൈമ ഉണ്ണികൃഷ്ണൻ,

മുതുതല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി മുകേഷ്, ബ്ലോക്ക് പഞ്ചായത്തംഗം കെ ബിന്ദു, മുതുതല പഞ്ചായത്തംഗ ങ്ങളായ ഇ ബുഷറ സമദ്, കെ വി കബീർ, സി പി വനജ, ലത മണികണ്ഠൻ, ക്ഷീര സംഘം പ്രസിഡണ്ടുമാരായ കെ ടി ജയകൃഷ്ണൻ, കെ സുബ്രഹ്മണ്യൻ,
ക്ഷീര വികസന യൂണിറ്റ് ഹെഡ് ഷീജ ഏലിയാസ്, ചുണ്ടമ്പറ്റ ക്ഷീരസംഘം സെക്രട്ടറി പി ശോഭന, പട്ടാമ്പി ക്ഷീര വികസന ഓഫിസർ വി ജെ റീന എന്നിവർ സംസാരിച്ചു.

സംഗമത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഡയറി ക്വിസിന് തൃത്താല ക്ഷീര വികസന ഓഫിസർ കെ ഗ്രീഷ്മ, തൃത്താല ഡയറി ഫാം ഇൻസ്ട്രക്ടർ ടി ബി ദിപ്തി എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജില്ല ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ഫെമി വി. മാത്യു, ഒറ്റപ്പാലം ക്ഷീര വികസന ഓഫീസർ എ സുരേഷ് കുമാർ എന്നിവർ പങ്കെടുത്ത ക്ഷീര വികസന സെമിനാറും ഉണ്ടായി.

സംഗമത്തിൽ ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന ക്ഷീര കർഷകനും, കർഷക വനിതയ്ക്കുമുള്ള വ്യത്യസ്ഥ പുരസ്ക്കാരങ്ങൾ നിജ മണികണ്ഠൻ പാക്കത്തൊടിയ്ക്ക് ലഭിച്ചു. ഏറ്റവും കൂടുതൽ പാലളക്കുന്ന എസ് സി കർഷകക്കുള്ള പുരസ്ക്കാരത്തിന് രാധാമണി പള്ളത്ത് അർഹയായി.

കന്നുകാലി പ്രദർശ്ശനത്തിൽ ഏറ്റവും മികച്ച കറവപശു ഇനത്തെ പരിപാലിക്കുന്ന ജയദേവൻ പുത്തനിയിൽ എന്ന കർഷകനാണ് പുരസ്ക്കാരം.രണ്ടാം സ്ഥാനം രാധാമണി പള്ളത്ത് മൂന്നാം സ്ഥാനം ഹരിഷ് കരുവാടിയിൽ എന്നിവർക്ക് ലഭിച്ചു. കന്നുകുടി, കിടാരി എന്നി വ്യത്യസ്ഥ ഇനങ്ങളിൽ ബാലൻ പള്ളിയാലിനാണ് പുരസ്ക്കാരം ലഭിച്ചത്.

Advertisment