/sathyam/media/post_attachments/6KupBsmuHmaXpE4TVc5m.jpg)
മണ്ണാർക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും മത സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സൗമ്യ സാന്നിധ്യവുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മണ്ണാർക്കാട് പൗരാവലി അനുശോചിച്ചു.
നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റർ അധ്യക്ഷനായി. എൻ.ഷംസുദ്ദീൻ എംഎൽഎ, കെടിഡിസി ചെയർമാൻ പി.കെ.ശശി, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള, സിപിഎം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ, ഡിസിസി സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വി.വി. ഷൗക്കത്തലി, കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജോസഫ്, പി.സദക്കത്തുള്ള (എൻസിപി), എം.മനോജ് (കേരളാ കോൺഗ്രസ് ജോസഫ്), പി.എം. കുരുവിള (കേരളാ കോൺഗ്രസ് ജേക്കബ്), സിദ്ദീഖ് മച്ചിങ്ങൽ (പിഡിപി), എം.ഹംസ (സിഎംപി), എ.അയ്യപ്പൻ (ആർ.എസ്.പി), കെ.വി. അമീർ (വെൽഫെയർ പാർട്ടി), സാഹിത്യകാരൻ കെ.പി. എസ് പയ്യനെടം, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി. ആർ.സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രമേഷ് പൂർണിമ, ഡോ. കെ.എ.കമ്മാപ്പ, ടി.ടി.ഉസ്മാൻ ഫൈസി (സമസ്ത), പി.മുഹമ്മദലി അൻസാരി (കെ.എൻ.എം), അബൂബക്കർ അവണക്കുന്ന് (എസ്.വൈ.എസ്), എൻ.എം.അബ്ദുൽ ജലീൽ (മർക്കസുദ്ദഅവ), അബു ബിൻ മുഹമ്മദ് (ജമാഅത്തെ ഇസ്ലാമി), സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു, മുസ്തഫ വറോടൻ (എം.ഇ.എസ്), എം.കെ. അബ്ദുൽറഹ്മാൻ (എം.എസ്.എസ്), പഴേരി ഷെരീഫ് ഹാജി, കല്ലടി അബൂബക്കർ, പൊൻപാറ കോയക്കുട്ടി, റഷീദ് ആലായൻ, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി നാസർ കൊമ്പത്ത്, നഗരസഭാ ഉപാധ്യക്ഷ കെ.പ്രസീത, കൗൺസിലർ ടി.ആർ.സെബാസ്റ്റ്യൻ, അബു വറോടൻ, റീഗൾ മുസ്തഫ, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര, ജില്ലാ പഞ്ചായത്തംഗം മെഹർബാൻ ടീച്ചർ, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡണ്ട് എം.മമ്മദ് ഹാജി, പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തെക്കൻ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഷമീർ പഴേരി, സെറ്റ്കോ ജില്ലാ ചെയർമാൻ ഹമീദ് കൊമ്പത്ത്, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ. യു.ഹംസ, മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഹുസൈൻ കോളശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us