/sathyam/media/post_attachments/iWL4l8PCHd6wFu1HpKMd.jpg)
ഒറ്റപ്പാലം:പാലക്കാട് സർവ്വോദയ സംഘം ഖാദി തൊഴിലാളികൾക്ക് കഴിഞ്ഞ 4 മാസമായി ചെയ്ത ജോലിക്ക് വേതനം ലഭിക്കുന്നില്ല. ഖാദി തൊഴിലാളികള്‍ നിർമ്മിക്കുന്ന ഖാദി ഉല്പന്നങ്ങൾ മുഴുവൻ മാനേജ്മെൻ്റ് എടുത്തു കൊണ്ടുപോയി വില്പന നടത്തിയിട്ടും, ഖാദി തൊഴിലാളികളുടെ വേതനം കൊടുക്കാതെ, തൊഴിലാളി ദ്രോഹ നടപടികളുമായി സംഘം മാനേജ്മെൻ്റ് മുന്നോട്ടു പോകുന്നതിൽ പ്രതിഷേധിച്ചു കൊണ്ടാണ്, പാലക്കാട് സർവ്വോദയ സംഘത്തിൻ്റെ ഒറ്റപ്പാലം ഖാദി ഗ്രാമോദ്യോഗ ഭവന് കീഴിലുള്ള അകലൂർ ഖാദി ഉല്പാദന യൂണിറ്റിലെ ഖാദി തൊഴിലാളികൾ വനിതാ ദിനത്തിൽ സൂചനാ പ്രതിക്ഷേധ ധർണ്ണ നടത്തിയത്.
പാലക്കാട് സർവ്വോദയസംഘത്തിൻ്റെഭരണം ഖാദിഗ്രാമ വ്യവസായക്കമ്മീഷൻ്റെ കീഴിൽ കൊണ്ടുവന്ന്, ഖാദി ക്കമ്മീഷൻ സംഘത്തിൽ അഡ്മിനിസ്ട്രേറ്ററെ ഉടൻ നിയമിച്ച് ജോലിയും വേതനവും ഉറപ്പുവരുത്തുകയും, 2 വർഷമായി കുടിശ്ശിക നില്ക്കുന്ന, ഓണം, വിഷു ഇൻസെൻ്റീവ് തന്നു തീർക്കുകയും ചെയ്യണമെന്നാണ് തൊഴിലാളികളുടെ മറ്റൊരാവശ്യം, കോസ്റ്റുചാർട്ടിൽ പറഞ്ഞിട്ടുള്ള ഇ.എസ്.ഐ.ആനുകൂല്യ ലഭ്യമാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ട്.
സൂചനാ സമരം സർവ്വോദയ സംഘം സ്റ്റാഫ് ആൻറ് ആർട്ടിസാൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. എം.വിജയലക്ഷ്മി, ടി.എൻ.കോമളം, എ.പി.വിമല, പി.സജിത എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us