/sathyam/media/post_attachments/k6JKnmN5J1PLwdHKhBgV.jpg)
പാലക്കാട്:കെഎസ്ആർടിസി ജീവനക്കാർക്ക് ഫെബ്രുവരി മാസത്തെ ശമ്പളം വൈകിപ്പിക്കുന്ന ഇടതു ഭരണകൂട ഭീകരതക്കെതിരെ കെ.എസ്.ടി എംപ്ലോയീസ് സംഘ് പാലക്കാട് ഡിപ്പോയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
പൊതുയോഗം സംസ്ഥാന സെക്രട്ടറി പി.കെ. ബൈജു ഉദ്ഘാടനം ചെയ്തു. തുടർച്ചയായി ശമ്പളം മുടക്കി ജീവനക്കാരെ മാനസികമായി പീഡിപ്പിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റ് ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അംഗീകൃത സംഘടനകളുമായി ശമ്പളവിതരണ കാര്യത്തിൽ നൽകിയ ഉറപ്പിൽ നിന്നും സർക്കാരും മാനേജ്മെൻറും പിന്നോട്ടു പോകുന്നത് തൊഴിലാളി വഞ്ചനയാണെന്നും ഇത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കെ.പി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.സുരേഷ് കൃഷ്ണൻ, ടി.വി.രമേഷ്കുമാർ, ഇ.ശശി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എൽ. രവിപ്രകാശ്, പി.ആർ. മഹേഷ്,നാഗനന്ദകുമാർ, സി.രാജഗോപാൽ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us