/sathyam/media/post_attachments/NZhVb3SstYD2dZh07iED.jpg)
പാലക്കാട്:ഇടതു സർക്കാറിൻ്റെ ദളിത് പ്രേമം കാപട്യമാണെന്ന് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ. പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും റോയ് അറക്കൽ പറഞ്ഞു.
ദളിത് സംവരണം അട്ടിമറിക്കുന്നതിനെതിരെ എസ്‌ഡിപിഐ കലട്രേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റോയ് അറക്കൽ. സവർണ്ണ സംവരണം നടപ്പിലാക്കി ദളിത് സംവരണം അട്ടിമറിച്ച് സർക്കാർ ഓഫീസുകളിൽ പിന്നോക്ക വിഭാഗങ്ങൾ അവഗണിക്കപ്പെടുകയാണ്.
പിന്നോക്ക വിഭാഗങ്ങളെ വോട്ടു ബാങ്കിനുള്ള അടിമകളാക്കുകയാണ്. സർക്കാറിനെതിരെ പിന്നോക്ക വിഭാഗങ്ങൾ ഒന്നിച്ച് നിന്ന് പ്രതിഷേധിക്കണമെന്നും റോയ് അറക്കൽ പറഞ്ഞു. ജില്ല പ്രസിഡണ്ട് ഷഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. കെ.മായാ ണ്ടി, കെ. കാർത്തികേയൻ, വാസുദേവൻ മാസ്റ്റർ ' അലവി കെ .ടി. ഇൻയാസ് എന്നിവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us