തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഇരുചക്ര വാഹനം കയറ്റി കാറിൻ്റെ ഡോർ തുറന്ന് അപകടയാത്ര; കാര്‍ യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

കുഴൽമന്ദം: കാറിനുള്ളിൽ ടിവിഎസ് എക്സ് എൽ സൂപ്പർ ഇരു ചക്രവാഹനം കയറ്റി കാറിൻ്റെ ഇടതുവശത്തെ പിൻഡോർ തുറന്നിട്ടുകൊണ്ടുള്ള അപകടയാത്ര ജനങ്ങളെ പരിഭ്രാന്തരാക്കി.

Advertisment

കഴിഞ്ഞ ദിവസം തൃശൂർ - പാലക്കാട് ദേശീയപാതയിൽ കുഴൽമന്ദം സെൻ്ററിലെ സിഗ്നലിലൂടെ കാലത്ത് 9:45ന് ആയിരുന്നു' ഈ കാർ കടന്നുപോയത്. ഡോർ തുറന്നിട്ട് അപകടകരമാം വിധം കാറോടിച്ച ഡ്രൈവർക്കും ഉടമക്കും എതിരെ കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ദേശീയപാതയായിട്ടും ട്രാഫിക് പോലീസ് ഈ കാറിൻ്റെ യാത്ര കണ്ടില്ലേയെന്നും നാട്ടുകാർ ചോദിക്കുന്നു. സിഗ്നലുകളിലേയും, ദേശീയ പാതയിലേയും മറ്റും ക്യാമറകൾ പരിശോധിച്ച് കാർ കണ്ടു പിടിക്കാൻ അധികൃതർ നടപടിയെടുക്കേണ്ടതാണ്.

Advertisment