/sathyam/media/post_attachments/um12yGuJB0RHrNvz0wbN.jpg)
അട്ടപ്പാടി: ജനമൈത്രി എക്സൈസ് അട്ടപ്പാടി, വിമുക്തി മിഷൻ ബാനറിൽ അട്ടപ്പാടിയിൽ 1250 ഓളം കുട്ടികൾക്ക് 2 ദിവസമായി 5 വേദികളിലായി പബ്ലിക് എക്സാമിന് തയ്യാറെടുക്കുന്ന 10, +2, വി.എച്ച്.എസ്.സി. കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി.
പ്രശസ്ത മോട്ടിവേറ്ററും, ഇന്റർ നാഷണൽ ട്രയിനറുമായ ഹ്മനായകം ക്ലാസെടുത്തു. ലഹരികൾ വർജ്ജിക്കുക, പറന്നുയരാം പഠിച്ചു വളരാം എന്ന മുദ്രാവാക്യത്തിൽ അട്ടപ്പാടി മേഖലയിലെ പരീക്ഷാ പേടിയകറ്റി, ആത്മവിശ്വാസത്തോടെ വിജയിച്ച് മുന്നേറാൻ നടത്തിയ മോട്ടിവേഷൻ ക്ലാസ്സ് അട്ടപ്പാടി മേഖല ജില്ലാ പഞ്ചായത്ത് മെമ്പർനീതു ഉദ്ഘാടനം ചെയ്തു.
അഗളി, പുതൂർ, ഷേളയൂർ മേഖലയിൽ പ്രവർത്തിക്കുന്ന കുട്ടികളും, അദ്ധ്യാപകരും, പി ടി.എ എന്നിവരും പങ്കെടുത്തു. ജനമൈത്രി എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബിനു, അസി.എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസ്, പ്രിവന്റീവ് ഓഫീസർ രവികുമാർ, സിജിത്, അർജുൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്, വി.ആർ സുനിൽകുമാർ, പ്രസാദ് കെ ലക്ഷമണൻ, സിവിൽ എക്സൈസ് ഓഫീസർ പത്മദാസ്, പ്രദീപ്, വിനു, സനോജ്, ബിനുകുമാർ, ലക്ഷ്മണൻ, ബോജൻ തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us