ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/QGnqAUXIM8F7xQSGSpfh.jpg)
ഒലവക്കോട്: പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള പുരാതന റോഡിൻ്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ടു് തോട്ടുപാലം പണിതെങ്കിലും അതിനു മുകളിലൂടെ ടാറിങ്ങ് ചെയ്യാത്തതിനാൽ യാത്രാക്കാർക്ക് ഏറെ ദുരിതമനുഭവിക്കുന്നതായി വാർത്തകൾ വന്നിരുന്നു.
Advertisment
ആനപ്പുറം പോലെ ഉയർന്നു നിൽക്കുന്ന ഭാഗത്തെ അടർന്ന മെറ്റലുകളിൽ ഇരുചക്രവാഹനം തെന്നി വീഴുകയും മറ്റു വാഹനങ്ങൾ പോകുമ്പോൾ ടയറിൽ തട്ടി മെറ്റൽ കഷ്ണങ്ങൾ പരിസരത്തെ കടകളിലേക്കും യാത്രക്കാരുടെ ദേഹത്തേക്കും തെറിക്കുന്നത് പതിവായിരിക്കയാണ്.
ബേക്കറി, ചിപ്പ്സ്കട, ഹോട്ടലുകൾ എന്നി വിടങ്ങളിലേക്ക് പൊടി പറന്ന് ഭക്ഷണസാധനങ്ങളിൽ പറ്റിയിരിക്കുന്നതായും പരാതി ഉയർന്നിരുന്നു. ഏറെ കാലത്തെ പ്രതിഷേധത്തിനും പരാതികൾക്കുമൊടുവിൽ റോഡുപണി നടക്കുന്നത് ആശ്വാസകരമാണെന്ന് സ്ഥിരം യാത്രക്കാരും കച്ചവടക്കാരും പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us