/sathyam/media/post_attachments/kF3veso1hmRgEw6nAN76.jpg)
പാലക്കാട്:പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ വിദ്യാഭ്യാസ ധനസഹായങ്ങളുടെ വിതരണവും 'കോവിഡ് ജാഗ്രത' ശില്പശാലയും നടത്തി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സ്വാഗതവും യൂണിയൻ ഭരണ സമിതി അംഗം ആർ. ശ്രീകുമാർ കോവിഡ് ജാഗ്രത ശില്പശാലയെ കുറിച്ചുള്ള അവബോധന ക്ലാസ്സ് നയിച്ചു.
യൂണിയൻ ഭരണ സമിതി അംഗങ്ങളായ ടി.മണികണ്ഠൻ, യു.നാരായണൻകുട്ടി, മങ്ങാട്ട് ഉണ്ണികൃഷ്ണൻ, ദാമോദരൻ ഒലവക്കോട്, ആർ.ബാബു സുരേഷ്, ടോപ് ഇൻ ടൗൺ രാജു പി.സന്തോഷ് കുമാർ, മോഹൻദാസ് പാലാട്ട്, എ.അജി, കെ.പി രാജഗോപാൽ, കല്ലൂർ ശിവാനന്ദൻ, ജയരാജ് തിരുവാലത്തൂർ, പ്രതിനിധി സഭാംഗങ്ങളായ സി.കരുണാകരനുണ്ണി, എ.പുരുഷോത്തമന്‍, എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ എൻ.എസ് എസ് മാനവവിഭവശേഷി വിഭാഗം കേരളത്തിലെ ആറായിരത്തോളം കരയോഗങ്ങൾക്ക് ഇറക്കിയ കോവിഡ് ജാഗ്രത പുസ്തകത്തിൻ്റെ പാലക്കാട് താലൂക്ക് യൂണിയനു കീഴിലെ കരയോഗങ്ങൾക്കുള്ള പുസ്തകത്തിൻ്റെ വിതരണം ആദ്യാത്മിക വിഭാഗം കോർഡിനേറ്റർ സി. സോമസുന്ദരൻ, ഹരിദാസ് മച്ചിങ്ങൽ എന്നിവർ ഏറ്റുവാങ്ങി. യോഗത്തിൽ പങ്കെടുത്ത ഏവർക്കും യൂണിയൻ വനിതാ സമാജം പ്രസിഡൻ്റ് ജെ. ബേബി ശ്രീകല നന്ദി പ്രകാശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us