പാലക്കാട്‌ 'സ്ത്രീശക്തി' കലാജാഥക്ക് മലമ്പുഴയിൽ ഉജ്ജ്വ സ്വീകരണം

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ കലാജാഥ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുന്നു

Advertisment

മലമ്പുഴ:സംഗീതനാടകശില്പങ്ങൾ അവതരിപ്പിച്ചുകൊണ്ട് കുടുംബശ്രീ സ്ത്രീശക്തികലാജാഥ ടീം മലമ്പുഴ ബ്ലോക്കിൽ പര്യടനം നടത്തി. ലിംഗസമത്വം, ലിംഗനീതി എന്നീ ആശയങ്ങളുടെ പ്രചാരണാർത്ഥമാണ് സ്ത്രീശക്തി കലജാഥ അവതരിപ്പിക്കപ്പെടുന്നത്.

publive-image

മലമ്പുഴ ഗാർഡൻ പരിസരത്തെ അവതരണം മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സുമലത മോഹൻദാസ് അദ്ധ്യക്ഷയായി. കുടുംബശ്രീ ചെയർപേഴ്സണ്‍ ലീലാവതി, പഞ്ചായത്തംഗം സുജാത രാധാകൃഷ്ണൻ, കമ്മ്യൂണിറ്റി കൗൺസിലർ ഷൈലജ എന്നിവർ പ്രസംഗിച്ചു.

publive-image

കടുംബശീ പാലക്കാട് സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ്റ ഭാഗമായി നടത്തുന്ന സ്ത്രീശക്തി കലാജാഥ അവതരണം രംഗശ്രീ പാലക്കാടാണ്. മാർച്ച് 9ന് ആരംഭിച്ച കലാജാഥ 18 ന് സമാപിക്കും.

സ്ത്രീകൾ അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധോന്മുഖങ്ങളായ പ്രശ്നങ്ങളെ കാണികളിലേക്കെത്തിക്കുന്നതിൽ നാടകം ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

Advertisment