/sathyam/media/post_attachments/nT1ybKyh61vq1TO1IjL5.jpg)
സൃഷ്ടി പാലക്കാടും വരമൊഴി സാഹിത്യക്കൂട്ടായ്മയും ചേർന്നു സംഘടിപ്പിച്ച പരിപാടിയിൽ സ്പന്ദനം സാഹിത്യ പുരസ്കാരം നേടിയ രവീന്ദ്രൻ മലയങ്കാവിന്, സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ മാസ്റ്റർ ഉപഹാരം നൽകുന്നു
പാലക്കാട്:പാലക്കാട്ടെ കലാ സാഹിത്യ, സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ സൃഷ്ടി പാലക്കാടിന്റെയും വരമൊഴി സാഹിത്യ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ കോങ്ങാട് സ്പന്ദനം സാംസ്കാരിക വേദിയുടെ കവിതാ പുരസ്കാരം നേടിയ 'മോക്ഷ വാതിൽകടന്ന ഒരാൾ' എന്ന ഖണ്ഡകാവ്യത്തിന്റെ രചയിതാവ് രവീന്ദ്രൻ മലയങ്കാവിനെയും പ്രശസ്ത ചിത്രകാരൻ കുമാർ പി. മൂക്കുതലയെയും തമിഴ് കൾച്ചറൽ മൻറത്തിന്റെ വള്ളത്തോൾ - ഭാരതി പുരസ്കാരം നേടിയ ഡോ: പി.മുരളിയെയും ആദരിച്ചു.
സൃഷ്ടി കോർഡിനേറ്റർ രാധാകൃഷ്ണൻ രാമശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനവും ആദരിക്കലും പ്രശ്സത സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ നിർവ്വഹിച്ചു. പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്. പീറ്റർ , നോവലിസ്റ്റ് ശ്രീകൃഷ്ണപുരം മോഹൻദാസ് , രാജേഷ് മേനോൻ , മനോജ് വീട്ടിക്കാട്, മുരളി മങ്കര, ദേവീപ്രസാദ് പീടീയ്ക്കൽ, എസ്.വി. അയ്യർ, രമേഷ് മങ്കര, മുരളി എസ്. കുമാർ, ജനാർദ്ധനൻ പുതുശ്ശേരി , പ്രണവം ശശി, മുല്ലയ്ക്കൽ കൃഷ്ണൻകുട്ടി, പാർത്ഥൻ ഈന്ദ്രക്കോട്, സിറാജ് കൊടുവായൂർ, ആന്റോ പീറ്റർ, വി.ആർ. കുട്ടൻ, ശാന്തിപാട്ടത്തിൽ, അജീഷ് മുണ്ടൂർ, എന്നിവർ പ്രസംഗിച്ചു. സംഗീതകുളത്തൂർ സ്വാഗതവും രവീന്ദ്രൻ അരിത്തിക്കോട് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us