ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/MGiP4RMPVnEBwLEWSoNR.jpg)
പാലക്കാട്: അക്രമികള്‍ കൊല്ലപ്പെടുത്തിയ യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറിന്റെ കുടുംബത്തെ യുവമോർച്ച ദേശീയ ഉപാധ്യക്ഷൻ മധുകേശ്വർ ദേശായി സന്ദർശിച്ചു. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അരുൺകുമാറിന്റെ കുടുംബത്തിന് യുവമോർച്ചയുടെ എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു.
Advertisment
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ, ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ഇ.പി നന്ദകുമാർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. ധനേഷ്, കെ. ഷിനു, യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ കെഎം പ്രതീഷ്, യുവമോർച്ച ജില്ലാ മീഡിയ സെൽ കൺവീനർ ജി ഗോകുൽദാസ്, എന്നിവരുടെ നേതൃത്വത്തിൽ അരുൺകുമാറിന്റെ വീട് സന്ദർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us