പാലക്കാട് ധോണിയില്‍ ജനവാസ മേഖലയിലിറങ്ങി ഭീതി പടര്‍ത്തിയ പുലിയെ പിടിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ധോണിയില്‍ ജനവാസ മേഖലയിലിറങ്ങി ഭീതി പടര്‍ത്തിയ പുലിയെ പിടിച്ചു. വനം വകുപ്പ് സ്ഥാപിച്ച കുട്ടിലാണ് പുലി കുടുങ്ങിയത്. വെട്ടം തടത്തില്‍ ടി ജി മാണിയുടെ വീട്ടില്‍ സ്ഥാപിച്ച കൂട്ടില്‍ ആണ് പുലര്‍ച്ചയോടെ പുലി കുടുങ്ങിയത്.

Advertisment

കഴിഞ്ഞ ദിവസം ഇതേ വീട്ടിലെത്തി പുലി കോഴിയെ പിടിച്ചിരുന്നു. തുടര്‍ന്നാണ് പുലിയുടെ സാന്നിധ്യം ഈ പരിസരത്ത് തന്നെ ഉണ്ടെന്ന് മനസിലാക്കി വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലി കുടുങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിക്കൂട് വനപാലകര്‍ സ്ഥലത്ത് നിന്ന് മാറ്റി.

പുലിക്കൂട് നീക്കുന്നതിനിടെ ഒരാള്‍ക്ക് പരിക്കേറ്റു. പുതുപ്പെരിയാരം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനെ പുലി മാന്തി. ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധിക‌ൃതര്‍ അറിയിച്ചു.

Advertisment