ജോസ് ചാലക്കൽ
Updated On
New Update
Advertisment
പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ മാർച്ച് 24 മുതൽ സർവ്വീസ് നിർത്തിവെക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. മിനിമം ചാർജ്ജ് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കുക, കോവിഡ് കാലത്തെ ടാക്സ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 21 ന് രാവിലെ 11ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.