സിപിഎമ്മിൻ്റെ സ്ത്രീ സംരക്ഷണ വാദം പൊള്ളയാണെന്ന് ബിജെപി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി പി വേണുഗോപാൽ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:പീഡകരായ ശശിമാരെ സംരക്ഷിക്കുന്ന സിപിഎമ്മിൻ്റെ സ്ത്രീ സംരക്ഷണ വാദം പൊള്ളയാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി വേണുഗോപാൽ. കിടപ്പാടം നഷ്ട്ടമാവാതിരിക്കാൻ സമരം ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയും മർദ്ദിക്കുന്ന പോലീസ് ഭീകരരെ പോലും നാണിപ്പിക്കുകയാണെന്നും പി വേണുഗോപാൽ.

Advertisment

കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി അഞ്ച് വിളക്കിന് സമീപം നടത്തിയ മഹിള ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി വേണുഗോപാൽ. ഗൗരിയമ്മയുടെ പേര് പറഞ്ഞ് അധികാരത്തിൽ കയറിയതിന് ശേഷം ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച് ഗൗരിയമ്മയെ പുറത്താക്കിയ പാർട്ടിയാണ് സിപിഎം.

അധികാരത്തിൽ കയറിയാൽ പീഡകർക്ക് കൈയ്യാമം വെക്കുമെന്നായിരുന്നു അച്ചുതാനന്ദൻ പറഞ്ഞത്. എന്നാൽ പിണറായി അധികാരത്തിൽ വന്നതിന് ശേഷം പീഡകരെ കൈ ചേർത്ത് പിടിച്ച് സംരക്ഷിക്കുകയാണ്. കോവിഡ് രൂക്ഷമായ ഘട്ടത്തിൽ ആബുലൻസിൽ പോലും സ്ത്രീകൾ പീഡിക്കപ്പെട്ടു.

കേന്ദ്രത്തിൻ്റെ അനുമതി ഇല്ലാത്ത പദ്ധതിയാണ് കെ റെയിൽ, കിടപ്പാടം നഷട്ട മാവുന്നവരാണ് സമരം ചെയ്യുന്നത്. സമരം ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴക്കുകയാണ് സംസ്ഥാനത്തെ പോലീസ് ചെയ്യന്നത്.

സ്ത്രീ സംരക്ഷണത്തിനു വേണ്ടിയുള്ള മതിലുകെട്ടൽ കപടനാടകമായിരുന്നു. സിപിഎമ്മില്‍ നിന്ന് സ്ത്രീ സുരക്ഷ പ്രതീക്ഷിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്നും പി വേണുഗോപാൽ പറഞ്ഞു, ബിജെപി മണ്ഡലം പ്രസിഡണ്ട് ബാബു വെണ്ണക്കര അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ട്രഷറർ അഡ്വ. ഇ കൃഷ്ണദാസ്, യുവമോർച്ച ജില്ല പ്രസിഡണ്ട് പ്രശാന്ത് ശിവൻ, ബിജെപി ജില്ല സെക്രട്ടറി സുമതി സുരേഷ്, അശ്വതി, വിദ്യ എന്നിവർ സംസാരിച്ചു.

Advertisment