ഹിജാബ് നിരോധനം; അപകടകരമായ നീക്കം: ഷൊര്‍ണൂര്‍ മഹല്ല് കമ്മിറ്റി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

ഷൊര്‍ണൂര്‍: ഹിജാബ് നിരോധനം അപകടകരമായ നീക്കത്തിന്റെ ഭാഗമാണെന്നും രാജ്യം അപകടപ്പെടാതിരിക്കാന്‍ എല്ലാവരും ഐക്യപ്പെടണമെന്നും ഷൊര്‍ണൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഇമാം അര്‍ഷദ് മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു.

Advertisment

ഹിജാബ് നിരോധനത്തിനെതിരേ ഷൊര്‍ണൂര്‍ മഹല്ല് കമ്മിറ്റി ജുമാ നമസ്‌കാരാനന്തരം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് കെ എം ജലീല്‍, ജോയിന്റ് സെക്രട്ടറി സിദ്ദീഖ് തെക്കേ റോഡ്, മൗലവി ഉനൈസ് അബ്‌റാരി, ഹാഫിസ് മുഹമ്മദ് ആലം, ഫൈസല്‍ ആലഞ്ചേരി ,ഉമര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഹിജാബ് നിരോധനം ശരിവച്ചു കൊണ്ട് കര്‍ണാടക ഹൈക്കോടതി നടത്തിയ വിധി ഭരണഘടനാപരമല്ലെന്നും ഇസ്‌ലാമിക നിയമങ്ങളെ തെറ്റിധരിപ്പിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ മുസ്‌ലിംകള്‍ക്ക് ഈ വിധി അംഗീകരിക്കാന്‍ ബാധ്യതയില്ലെന്നും പ്രഭാഷകര്‍ പറഞ്ഞു.

Advertisment