കലാപരാഷ്ട്രീയം കോൺഗ്രസ് ഉപേക്ഷിക്കണം: എൻസിപി സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കലാപരാഷ്ട്രീയം കോൺഗ്രസ് ഒഴിവാക്കണമെന്നും വികസനം മുടക്കുക എന്നതാണ് കോൺഗ്രസിൻ്റെ ലക്ഷ്യമെന്നും എൻസിപി സംസ്ഥാന പ്രസിഡൻ്റ് പി.സി ചാക്കോ. പാലക്കാട് ഗസാല ഓഡിറ്റോറിയത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പി.സി ചാക്കോ ഇക്കാര്യം പറഞ്ഞത്.

Advertisment

പ്രശ്നങ്ങളും പ്രകോപനങ്ങളും ഉണ്ടാക്കി വികസനങ്ങൾ തടയുകയാണ് കോൺഗ്രസിൻ്റെ ലക്ഷ്യം. എന്നാൽ അതൊന്നും വകവെക്കാതെ ധീരതയോടെ വികസനം കൊണ്ടുവന്നതാണ് പിണറായി സർക്കാരിന് തുടർ ഭരണം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇല്ലാത്ത സഖ്യകക്ഷി ഉണ്ടാക്കുക എന്നതു കുടിയാണ് തങ്ങളുടെ ലക്ഷ്യമെന്നും പി.സി ചാക്കോ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ്, ജില്ല പ്രസിഡൻറ് എ.രാമസ്വാമി, നേതാക്കളായ രാജൻ, റസാക് മൗലവി, ഓട്ടൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment