/sathyam/media/post_attachments/TRhdlhnvyuNDRLcbk1Yx.jpg)
ഇൻസെറ്റിൽ പരേതനായ ഉണ്ണികൃഷ്ണൻ
പല്ലശ്ശന: കൂടല്ലൂർ പതിയാംതൊടി കിഴക്കുംപുറംവീട്ടിൽ ഉണ്ണികൃഷ്ണൻ (64) തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാര്‍ച്ച് 18 ന് നിര്യാതനായി. തൻ്റെ മരണാനന്തരം ശവശരീരം മെഡിക്കൽ കോളേജിന് ദാനം ചെയ്യണമെന്ന് 28-10-1998ന് മുദ്രപ്പത്രത്തിൽ സ്വന്തം കൈപ്പടയിൽ എഴുതിയിട്ടുള്ളത് അദ്ദേഹത്തിന്റെ മകൻ പ്രവീൺ ബന്ധുക്കളെ അറിയിച്ചു.
വിദേശത്ത് നിന്നും മൂത്തമകൻ പ്രദീപ് ഇന്നലെ രാത്രി എത്തിയതോടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നൽകുന്നതിന് തീരുമാനമായി. കൂടല്ലൂർ കാക്കാമടശാഖ എഴുത്തച്ഛൻ സമുദായത്തിന്റെ നിലവിലുള്ള ജോയന്റ് സെക്രട്ടറിയാണ് പരേതൻ.
മുടപ്പല്ലൂർ പടിഞ്ഞാറെത്തറ പരേതരായ നാരായണൻ എഴുത്തച്ഛൻ്റേയും, വെള്ളയമ്മയുടേയും പത്തു മക്കളിൽ രണ്ടാമത്തെ മകനാണ് ഉണ്ണികൃഷ്ണൻ. ഭാര്യ: പ്രേമ. മക്കൾ: പ്രദീപ്, പ്രവീൺ. മരുമകൾ. ആതിര.
ഇന്ന് കാലത്ത് 9 മണിക്ക് നടന്ന ലളിതമായ ചടങ്ങുകൾക്ക് ശേഷം വൻജനാവലിയുടെ അകമ്പടിയോടെ ഭൗതികശരീരം പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരേതനായ ഉണ്ണികൃഷ്ണൻ സ്വീകരിച്ച ഈ തീരുമാനം സമൂഹത്തിന് പ്രചോദനമാകട്ടെ എന്ന് മരണവീട്ടിലെത്തിയ മിക്കവരും അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us