/sathyam/media/post_attachments/fTfi9uKnCQR2YIJH3Wvo.jpg)
പാലക്കാട്:കേരള സറ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻസ് അസോസിയേഷൻ (കെഎസ്എംബിഎഎ) പാലക്കാട് ജില്ലാ സമ്മേളനം പാലക്കാട് തൃപ്തി ഹാളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് വിജയ കുമാർ മേലാർകോട് അധ്യക്ഷത വഹിച്ച സമ്മേളനം ചലച്ചിത്ര സംവിധായകൻ സുവചൻ തിരുവനന്തപുരം ഉത്ഘാടനം ചെയ്തു. പത്മശ്രീ രാമചന്ദ്രപുലവർ, രമേശ് നന്ദനം ഫിലിം ആക്ടർ എന്നിവർ വീശിഷ്ട അതിഥികളായി പങ്കെടുത്തു.
സംസ്ഥാന പ്രസിഡന്റ് ജോസഫ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജോ: സെക്രട്ടറി ശശി കൊടുമ്പ് പ്രവർത്തന റിപ്പോർട്ടും വാർഷിക വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമേയം അവതരിപ്പിച്ചു. 2022/2023വർഷത്തേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിനു നേതൃത്ത്വം നൽകി.
ജില്ലാ പ്രസിഡണ്ടായി വിജയകുമാർ മേലാർകോടും സെക്രട്ടറിയായി രാമദാസൻ മലമ്പുഴയെയും ട്രഷറർ ആയി സുധ കൊല്ലങ്കോടും വൈസ് പ്രസിഡന്റ് ആയി ഹരീഷിനെയും ജോ: സെക്രട്ടറി ശശി കൊടുമ്പ്, രക്ഷാതികാരി വാസു പരുത്തിപ്പുള്ളി എന്നിവരെയും തിരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us