പാലക്കാട് കിഴക്കൻ മേഖലയിൽ ദളിത് ആദിവാസി സമൂഹത്തിന് നേരെ നടക്കുന്ന പീഡനങ്ങൾ തുറന്നു കാട്ടുന്ന ലഘുലേഖ ആക്ഷൻ കൗൺസിൽ പുറത്തിറക്കി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: പാലക്കാട് കിഴക്കൻ മേഖലയിൽ ദളിത് ആദിവാസി സമൂഹത്തിന് നേരെ നടക്കുന്ന പീഡനങ്ങൾ തുറന്നു കാട്ടുന്ന ലഘുലേഖ ആക്ഷൻ കൗൺസിൽ പുറത്തിറക്കി.

Advertisment

ആദിവാസി ദളിത് സമൂഹത്തിന് നേരെ നിരന്തരം പീഡനങ്ങളുണ്ടാവുമ്പോഴും പ്രതികൾ പിടിക്കപ്പെടാത്തതിലും ശിക്ഷിക്കപ്പെടാത്തതിലും പ്രതിഷേധിച്ചാണ് ആക്ഷൻ കൗൺസിൽ ലഘുലേഖ പുറത്തിയിറക്കിയതെന്ന് ആക്ഷൻ കൗൺസിൽ രക്ഷധികാരി വിളയോടി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആദിവാസി ദളിത് മേഖലകളിൽ നിരന്തരം പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്നു കൊണ്ടിരിക്കുകയാണ്. വാളയാർ മുതൽ കൊഴിഞ്ഞാമ്പാറ, കല്യാണപ്പേട്ട, ഗോവിന്ദാപുരം, ചാപ്പക്കാട് മേഖലയിലാണ് ദളിത് ചൂഷണം മനസാക്ഷിയില്ലാതെ നടക്കുന്നത്.

നിരവധി യുവതി യുവാക്കൾ ദൂരൂഹ സാഹചര്യത്തിൽ കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഉറങ്ങിക്കിടന്ന വിദ്യാർത്ഥിനിയെപ്പോലും പിറ്റേ ദിവസം കാണുന്നത് കൊക്കരണിയിൽ മരിച്ച നിലയിലാണ്.

നിഷ്ഠൂരായ നിരവധി സംഭവങ്ങൾ ദളിത് മേഖലയിൽ നടക്കുമ്പോഴും പ്രതികൾ പിടിക്കപ്പെടുകയൊ ശിക്ഷിക്കപ്പെടുകയൊ ചെയുന്നില്ല' ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ ദളിത് കോളനികളിൽ മാസങ്ങളോളം പഠനം നടത്തിയത്.

രാഷ്ട്രീയ സാമ്പത്തിക തണലിലാണ് നീതി നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരെന്നും വിളയോടി ശിവൻകുട്ടി പറഞ്ഞു ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ചെയർമാൻ സക്കീർ ഹുസൈൻ, കൺവീനർ കെ വാസുദേവൻ കെ മായാണ്ടി, രാധാകൃഷ്ണൻ വിത്തനശ്ശേരി, എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment