/sathyam/media/post_attachments/ZmARAtjwatVWbdMzWAOz.jpg)
പാലക്കാട് ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ഉപേന്ദ്രൻ ഉദ്ഘാടനം ചെയുന്നു
പാലക്കാട്:കോവിഡ് പ്രതിസന്ധികളെ മറയാക്കി ഫർമസ്യുട്ടിക്കൽ കമ്പനികൾ നടത്തിവരുന്ന തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് പാലക്കാട് ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ് അസോസിയേഷൻ (ബിഎംഎസ്ആർഎ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടും, ശമ്പളം വെട്ടിക്കുറച്ചും, അനാവശ്യ സ്ഥലം മാറ്റം നൽകിയും, വിവിധ കമ്പനികൾ മെഡിക്കൽ റെപ്രസെന്റേറ്റീവുമാരെ ചൂഷണം ചെയുകയായെന്നും യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് കെ.ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശബരീനാഥ് അധ്യക്ഷനായി. കോവിഡ് കാലത്തെ മികച്ച സേവനത്തിന് ഡോ: ശ്രീറാം ശങ്കറിനെയും, ജില്ലയിലെ മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. സലിം തെന്നിലാപുരം, കുമരേശൻ, രാജേഷ്, സുരേഷ്, രാജ് കുമാർ, ദിപു, മണികണ്ഠൻ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us