റവന്യു വകുപ്പിലെ പൊതു സ്ഥലമാറ്റ ലംഘനം അംഗീകരിക്കില്ലെന്ന് എന്‍ജിഒ യൂണിയൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:റവന്യു വകുപ്പിലെ പൊതു സ്ഥലമാറ്റ ലംഘനം അംഗീകരിക്കില്ലെന്ന് എന്‍ജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഇ മുഹമ്മദ് ബഷീർ. ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്ന ഇടതു സർക്കാർ നയത്തെ തുരങ്കം വെക്കുന്ന സമീപനമാണ് റവന്യു വകുപ്പ് സ്വീകരിക്കുന്നതെന്നും ഇ മുഹമ്മദ് ബഷീർ.

Advertisment

റവന്യു വകുപ്പിൽ പൊതു സ്ഥലം മാറ്റം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എന്‍ജിഒ യൂണിയൻ കളട്രേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ മുഹമ്മദ് ബഷീർ.

സ്ഥലം മാറ്റം കീശ നിറക്കുന്നതിനുള്ള മാർഗ്ഗമായി ചില യൂണിയനുകൾ കണ്ട കാലമുണ്ട്. സ്ഥലം മാറ്റം ചില യൂണിയനുകളുടെ ഔദാര്യമാണെന്ന ധാരണ ഉദ്യോഗസ്ഥ മേഖലയിൽ നിലനിന്നിരുന്നു. ഈ ദുഷ്പ്രവണതകളെ ഇല്ലാതാക്കിയത് എന്‍ജിഒ യൂണിയൻ്റെ ഇടപെടലാണ്.

ജീവനക്കാർക്ക് ആശ്വാസരൂപത്തിൽ പരാതികൾക്കിട നൽകാതെ പൊതു സ്ഥലമാറ്റ മാനദണ്ഡം നടപ്പിലാക്കിയത് ഇടതു സർക്കാരാണ്. സ്ഥലമാറ്റം സമ്പന്ധിച്ച് ട്രിബ്യൂണൽ വിധിയും റവന്യു വകുപ്പിൽ അട്ടിമറിക്കപ്പെടുകയാണ്.

ഒരു വകുപ്പിലും യൂണിയനുകളുടെ മേധാവിത്വം അംഗീകരിക്കില്ലെന്നും ഇ മുഹമ്മദ് ബഷീർ പറഞ്ഞു. എന്‍ജിഒ യൂണിയൻ ജില്ല വൈസ് പ്രസിഡണ്ട് വി ഉണ്ണികൃഷണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ സന്തോഷ് കുമാർ, ജയപ്രകാശ് എന്നിവർ സംസാരിച്ചു.

Advertisment