സംയൂക്ത ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്കിനു മുന്നോടിയായി നടത്തുന്ന വാഹന പ്രചരണ ജാഥക്ക് ഒലവക്കോട്ട് സ്വീകരണം നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

ഒലവക്കോട് നൽകിയ സ്വീകരണത്തിൽ ജാഥ വൈസ് ക്യാപ്റ്റൻ ആർ നാരായണൻ പ്രസംഗിക്കുന്നു

Advertisment

ഒലവക്കോട്:ശമ്പളത്തിനാനുപാതികമായി പി.എഫ് പെൻഷൻ അനുവദിക്കുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 'ജനങ്ങളേയും രാജ്യത്തേയും രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി സംയൂക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഈ മാസം 28-29' തിയതികളിൽ നടത്തൂന്ന ദ്വിദിന ദേശീയ പണിമുടക്കിനു മുന്നോടിയായി നടത്തുന്ന വാഹന പ്രചരണ ജാഥക്ക് ഒലവക്കോട് സെൻ്ററിൽ ഉജ്ജ്വല സ്വീകരണം നൽകി.

ജാഥ ക്യാപ്റ്റൻ കെ.സി.ജയപാലൻ, വൈസ് ക്യാപ്റ്റൻ ആർ.നാരായണൻ, മാനേജർ ടി.കെ.അച്ചുതൻ; ടി.എസ്.ദാസ് ,.തുടങ്ങിയവർ സംസാരിച്ചു.ഈ മാസം 21 ന് സി.ഐ.ടി.യു ജില്ല പ്രസിഡൻ്റ്ക പി.കെ.ശശി - കഞ്ചിക്കോട് ഉദ്ഘാടനം ചെയ്ത വാഹന ജാഥയാണ് വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് ഒലവക്കോട് എത്തിയത്.

Advertisment