ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ 1 ന് തിരിതെളിയും

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ 1 ന് തിരിതെളിയും. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്രോത്തവത്തിൽ 40 ഓളം ചലചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് കൺവീനർ അഡ്വ: ഇ.ആർ.സ്റ്റാലിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

ചലച്ചിത്രോത്സവം ഏപ്രിൽ 1ന്  സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. ആയിഷ സുൽത്താന, നഞ്ചിയമ്മ തുടങ്ങിയ പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. അരുൺ കാർത്തിക്ക് സംവിധാനം ചെയ്ത നസീർ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. സാമൂഹിക കലാ പ്രാധാന്യമുള്ള 40 ഓളം ചലച്ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

ചലച്ചിത്രങ്ങൾക്കു പുറമെ ഡോക്യുമെൻ്ററി, ഷോർട്ട് ഫിലിം എന്നിവയും പ്രദർശിപ്പിക്കും. ചലച്ചിത്രോത്സവ ദിനങ്ങളിൽ, കല, പരസ്ഥിതി, സാങ്കേതികം തുടങ്ങിയ വിഷയങ്ങളിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. സംവിധായകർ, നിരൂപകർ, ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധര്‍, അണിയറ പ്രവർത്തകർ തുടങ്ങിയവർ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കും. ഫോട്ടൊ പ്രദർശനം, പുസ്തകോത്സവം എന്നിവയും നടക്കും.

സമാപന സമ്മേളനത്തിൽ സംവിധായകൻ ഗൗതം വാസുദേവൻ, നടി രോഹിണി എന്നിവർ പങ്കെടുക്കും. ഒറ്റപ്പാലം ലക്ഷ്മി തിയേറ്ററിലാണ് ചലച്ചിത്രോത്സവം നടക്കുകയെന്നും സ്റ്റാലിൻ പറഞ്ഞു. സംഘാടക സമിതി അംഗങ്ങളും നഗരസഭ മുൻചെയർപേഴ്സൻമാരുമായ പി.സുബൈദ, എൻ.എം.നാരായണൻ നമ്പൂതിരി , കെ.എസ്.സവാദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment