പാലക്കാട് നഗരത്തിൻ്റെ ഹൃദയഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യകൂമ്പാരം പ്രദേശത്ത് ദുര്‍ഗന്ധം പരത്തുന്നു. അധികൃതര്‍ മൗനം പാലിക്കുന്നതായി നാട്ടുകാര്‍

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗത്തെ മേൽപാലത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരം പ്രദേശത്ത് ദുർഗന്ധം പരത്തുന്നു. കൊറോണ കാലത്ത് ജാഗ്രത പാലിക്കേണ്ടതായ ആരോഗ്യവകുപ്പ് അധികൃതർ മൗനം പാലിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

Advertisment

നരിക്കുത്തി മേൽപാലത്തിൻ്റെ വശങ്ങളിലാണ് ചാക്ക് കണക്കിന് കോഴി മാലിന്യ മടക്കം കൊണ്ടു വന്നിട്ടിരിക്കുന്നത്. രാത്രിയായാൽ ഈ പ്രദേശത്ത് ശരിയാം വിധം വെളിച്ചമില്ലാത്തതിനാൽ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നവർക്ക് ഏറെ സൗകര്യമായി.

പാലത്തിനടിയിലെ ഒഴിഞ്ഞ സ്ഥലത്ത് നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ മാലിന്യം കത്തിച്ച് നശിപ്പിക്കുന്നുണ്ടെങ്കിലും പാലത്തിനു മുകളിലെ മാലിന്യങ്ങൾ അവർ ശ്രദ്ധിക്കുന്നില്ലെന്നും പരക്കെ ആക്ഷേപമുണ്ട്.

വാർഡ് കൗൺസിലർ ഇടക്കിടെ ഈ പ്രദേശം സന്ദർശിച്ച് നഗരസഭയുടെ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ച് വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisment